നഴ്സ് മരുന്ന് മോഷ്ടിച്ചു, വേദന സംഹാരിക്കു പകരം പൈപ്പ് വെള്ളം കുത്തിവച്ചു; അണുബാധയേറ്റ് 10 പേർ മരിച്ചു

യുഎസിലെ ആർഗോണിൽ വേദന സംഹാരിക്കു പകരം നഴ്സ് കുത്തിവച്ചത് പൈപ്പ് വെള്ളം. അതിൽ നിന്നുള്ള അണുബാധയേറ്റ് കുറഞ്ഞത് 10 പേർ മരിച്ചിട്ടുണ്ടെന്ന് ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അസാൻ്റെ റോഗ് റീജനൽ മെഡിക്കൽ സെൻ്ററിലാണ് സംഭവം. ഫെൻ്റനൈൽ എന്ന വേദനസംഹാരിയായിരുന്നു കുത്തിവയ്ക്കേണ്ടിയിരുന്നത്. നഴ്സ് അത് മോഷ്ടിച്ചു. മോഷണം മറയ്ക്കാനായി പൈപ്പ് വെള്ളം എടുത്ത് ഡ്രിപ്പിട്ടു. ഫെൻ്റനൈൽ ഒരു ലഹരി വസ്തുവായി പലരും ഉപയോഗിക്കാറുണ്ട്.

ശുദ്ധീകരിക്കാത്ത പൈപ്പ് വെള്ളം രക്തത്തിൽ കലർന്നതോടെ അണുബാധയുണ്ടായി . 10 പേർ മരിച്ചത് അങ്ങനെ തന്നെയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2022 ൽ മരിച്ച രണ്ടു രോഗികളുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ്, അന്വേഷണം നടക്കുകയും സംഭവം പുറത്തു വരികയും ചെയ്തു. പോസ്റ്റ് മോർട്ടത്തിൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. പൊലീസ് അന്വേഷണം പൂർത്തിയാക്കിയിട്ടില്ല.

At Least 10 Patients Dead After US Nurse Allegedly Replaced Fentanyl IV Bags With Tap Water