വിവാഹ സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് വധൂവരന്മാരടക്കം 26 പേര്‍ മരിച്ചു, കണ്ണീരണിഞ്ഞ് പാകിസ്ഥാൻ

ഇസ്ലാമബാദ്: വിവാഹ സംഘം സഞ്ചരിച്ച ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് പാകിസ്ഥാനില്‍ വധൂവരന്മാരടക്കം 26 പേര്‍ മരിച്ചു. ഗില്‍ജിത് -ബാള്‍ട്ടിസ്താന്‍ പ്രവിശ്യയിലെ ദിയാമെര്‍ ജില്ലയിയാണ് സംഭവം.

ഗില്‍ജിത് -ബാള്‍ട്ടിസ്താനിലെ അസ്‌തോറില്‍നിന്ന് പഞ്ചാബിലെ ചക്വാലിലേക്ക് പോകുകയായിരുന്നു സംഘം. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വധു ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 13 പേരുടെ മൃതദേഹമാണ് നദിയില്‍നിന്ന് കണ്ടെടുത്തത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Also Read

More Stories from this section

family-dental
witywide