ദിലീപിനെതിരെ തെളിവില്ലെന്ന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ:’കേസ് അട്ടിമറിക്കും’; അതിജീവിത കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ അതിജീവിത നിയമപോരാട്ടത്തിന്. ദിലീപിനനുകൂലമായ ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ നടി വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ അന്തിമവാദം തുടങ്ങുന്നതിനിടെയാണ് ശ്രീലേഖയ്ക്കെതിരെ ഹര്‍ജിയുമായി നടി വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്. ശ്രീലേഖ ദിലീപിന് അനുകൂലമായി നടത്തിയ പരാമര്‍ശങ്ങള്‍ കേസ് അട്ടിമറിക്കുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന മുന്‍ ഡിജിപിയുടെ ആരോപണത്തിനെതിരായ ഹര്‍ജികൂടിയാണിത്.

തന്റെ യൂട്യൂബ് ചാനലിലൂടെയും ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലൂടെയും ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചിരുന്നു. പള്‍സര്‍ സുനി മുമ്പും നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് സുനിയല്ല, സഹതടവുകാരനാണെന്നുമാണ് ശ്രീലേഖ പറഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് പൊലീസിനെ ഉന്നത പദവിയിലിരുന്ന ആള്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. മാത്രമല്ല, അവര്‍ പൊലീസ് കണ്ടെത്തലുകളെ തള്ളുകയും ചെയ്തിരുന്നു. കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് പള്‍സര്‍ സുനി അയച്ചെന്ന് പറയുന്ന കത്ത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide