ഡോ. അഡ്വ. മാത്യു വൈരമൺ എഴുതിയ ‘ആത്മീയ കാല്പാടുകൾ’ പ്രകാശനം ചെയ്തു

ഹൂസ്റ്റൺ: ഡോ. അഡ്വ. മാത്യു വൈരമൺ എഴുതിയ ആത്മീയ കാല്പാടുകൾ എന്ന പത്തുപേരുടെ ജീവചരിത്രം ടെക്‌സസിലെ ഡെന്‍റനിൽ നടന്ന സൗത്ത് വെസ്റ്റ് ബ്രദറൺ കോൺഫറൻസിൽ പ്രകാശനം ചെയ്തു. റോജി വർഗീസ് പുസ്തകത്തെക്കുറിച്ചുള്ള വിവരണം സദസിന് നൽകി. സാമുവൽ തോമസ് പുസ്തകത്തിന്‍റെ കോപ്പി ഡോ. ലെസ്‍ലി മാത്യു ഓസ്റ്റിന് നൽകി കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു.

എം. എസ്. മാത്യു ന്യൂയോർക്ക്, സ്ക്കറിയ വർഗീസ് ഡാലസ്, ചെറിയാൻ ഇ. വർഗീസ് ഹൂസ്റ്റൺ, ബേബി ജേക്കബ് ഓക്‌ലഹോമ, ബേബി മാത്യൂസ് അറ്റ്ലാന്‍റാ, കുണ്ടറ മത്തായിച്ചൻ കരുവഞ്ചേരിൽ, മത്തായിച്ചൻ മൈലപ്ര, പി. എം. ഏബ്രഹാം പോത്തിനാക്കാട്, നെടുംതോട്ടത്തിൽ സാറാമ്മ റാന്നി, വി. ഇ. തോമസ് പുനലൂർ എന്നിവരുടെ ജീവചരിത്രമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇവർ എല്ലാവരും ആത്മീയ പ്രവർത്തനങ്ങൾ ചെയ്തു നിത്യതയിൽ പ്രവേശിച്ചവരാണ്. 19, 20, 21 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഇവരുടെ ജീവചരിത്രം മറ്റുള്ളവർക്ക് ഉത്തേജനം പകരുന്നതാണ്. പത്തിൽ അഞ്ചുപേർ അമേരിക്കയിൽ ജീവിച്ചവരും ബാക്കിയുള്ളവർ ഇന്ത്യയിൽ ജീവിച്ചവരുമാണ്. പുസ്തകം അമേരിക്കയിലും ഇന്ത്യയിലും ലഭ്യമാണ്.

More Stories from this section

family-dental
witywide