ജീമോൻ റാന്നി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹുസ്റ്റന്റെ ആഭിമുഖ്യത്തിൽ (ICECH) ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത ഗായകൻ കെസ്റ്ററും സുപ്രസിദ്ധ ഗായിക ശ്രേയ ജയദീപും സംഘവും നയിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ ” ആത്മസംഗീതം” ലൈവ് മ്യൂസിക്കൽ നൈറ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഒക്ടോബർ 12 ന് ശനിയാഴ്ച വൈകിട്ടു 6 മണിയ്ക്ക് ഹൂസ്റ്റൺ സെന്റ് തോമസ് കത്തിഡ്രൽ ഹാളിൽ വെച്ചാണ് സംഗീത സന്ധ്യ ഒരുക്കിയിക്കുന്നത്.
ഹുസ്റ്റനിലെ ഇരുപതു ഇടവകകളുടെ സഹകരണത്തിൽ നടത്തുന്ന ഈ സംഗീത പരിപാടി ആസ്വദിക്കാൻ കലാ സ്നേഹികളായ എല്ലാവരെയും ക്ഷണിക്കുന്നു.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ . ഡോ .ഐസക്ക് .ബി .പ്രകാശ് , വൈസ് പ്രസിഡന്റ് റവ .ഫാ .രാജേഷ് ജോൺ, റവ. ഫാ . ജെക്കു സക്കറിയ, റവ. സോനു വറുഗീസ്, സെക്രട്ടറി റെജി ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം ഓർഡിനേറ്റർ ശ്രീമതി .സിമി എബ്രഹാം, പിആർഓ. ജോൺസൻ ഉമ്മൻ, ജോൺസൻ വറുഗീസ്, ഷീജ വറുഗീസ് , എബ്രഹാം തോമസ്, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങൾ പരിപാടിയുടെ വിജയത്തിന് പ്രവർത്തിക്കുന്നു.
ഈ സംഗീത പരിപാടി ആസ്വദിക്കാനുള്ള പാസ്സുകൾ ഐസിഇസിഎച്ച് . ഭാരവാഹികളിൽ നിന്നും ലഭ്യമാണ്. അന്നേദിവസം കൗണ്ടറിൽ നിന്നും പാസുകൾ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയിൽ സംബന്ധിക്കുന്നവർക്കു നിരവധി ഡോർ പ്രൈസുകളും ഉണ്ടായിരിക്കുന്നതാണ്.
Atma Sangeetham” music festival led by Kester and Shreya Jayadeep in Houston on October 12