‘ഭരണഘടനക്കുനേരെയുള്ള അതിക്രമം’; കൻവാർ യാത്ര വിവാദ ഉത്തരവിനെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കൻവാർ യാത്രാ റൂട്ടിൽ ഭക്ഷണശാല ഉടമകളുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കാനുള്ള പൊലീസ് ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

“ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമായ കുറ്റമാണ്. ഈ ഉത്തരവ് ഉടൻ പിൻവലിക്കുകയും ഇത് പുറപ്പെടുവിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുകയും വേണം,” X-ൽ എഴുതിയ പോസ്റ്റിൽ പ്രിയങ്ക പറഞ്ഞു.

“ഓരോ പൗരനും ജാതിയുടെയോ മതത്തിന്‍റെയോ ഭാഷയുടെയോ അടിസ്ഥാനത്തിൽ വിവേചനം നേരിടില്ലെന്ന് നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നു. ഉത്തർപ്രദേശിലെ ഹോട്ടലുകളുടെയും കടകളുടെയും മുന്നിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന വിഭജന ഉത്തരവ് നമ്മുടെ ഭരണഘടനക്കും ജനാധിപത്യത്തിനും നമ്മുടെ പൈതൃകത്തിനും എതിരായ അക്രമമാണ്,” പ്രിയങ്ക കൂട്ടിച്ചേർത്തു.

മതപരമായ ഘോഷയാത്രയിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ എല്ലാ ഭക്ഷണ ശാലകളും അവയുടെ ഉടമയുടെ പേര് പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണമെന്ന് പൊലീസ് ഉത്തരവിട്ടിരുന്നു.

More Stories from this section

family-dental
witywide