അഭയാര്‍ത്ഥി കേന്ദ്രമായ ഗാസയിലെ സ്‌കൂളിന് നേരെ ആക്രമണം : 27 പേര്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കുന്നതിനായി ഉപയോഗിച്ചിരുന്ന സ്‌കൂളിനുനേരെ ഇസ്രയേല്‍ ആക്രമണം. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 29 പേരെങ്കിലും കൊല്ലപ്പെട്ടതായി പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂളിന് സമീപം ഹമാസിന്റെ സൈനിക വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ആക്രമിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

അബാസനിലെ അല്‍-അവ്ദ സ്‌കൂളിലാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. ഇതോടെ, നാല് ദിവസത്തിനിടെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഗാസയിലെ സ്‌കൂളുകള്‍ക്ക് നേരെ ശനിയാഴ്ച മുതല്‍ മൂന്ന് ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ട്. ഈ മൂന്ന് ആക്രമണങ്ങളും സ്‌കൂളുകളില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇസ്രായേല്‍ പറഞ്ഞു. ആക്രമണത്തെ ഭീകരമായ കൂട്ടക്കൊലയെന്നു വിളിത്ത ഹമാസ്, ഇരകളിലധികവും സ്ത്രീകളും കുട്ടികളുമാണെന്നും വ്യക്തമാക്കി.

ശനിയാഴ്ച, 2000 പേര്‍ അഭയം പ്രാപിച്ച സെന്‍ട്രല്‍ ഗാസയിലെ നുസെറാത്തില്‍ യുഎന്‍ നടത്തുന്ന അല്‍-ജവാനി സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide