ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് ആക്രമണം ; നില ഗുരുതരം

ന്യൂഡല്‍ഹി: ശിവസേന പഞ്ചാബ് നേതാവ് സന്ദീപ് ഥാപ്പര്‍ ഗോറ(58) യ്ക്കു നേരെ ആക്രമണം. ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ലുധിയാനയില്‍ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെ നിഹാംഗ് സിഖുകാരുടെ വേഷം ധരിച്ച നാല് പേരാണ് അദ്ദേഹത്തെ ആക്രമിച്ചത്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്തസാക്ഷി സുഖ്ദേവ് ഥാപ്പറിന്റെ പിന്‍ഗാമി കൂടിയായ സന്ദീപ് ഥാപ്പറിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ, സിവില്‍ ഹോസ്പിറ്റല്‍ നടത്തുന്ന സംവേദന ട്രസ്റ്റ് പ്രസിഡന്റ് രവീന്ദര്‍ അറോറയുടെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ സന്ദീപും ഗണ്‍മാനുമെത്തിയിരുന്നു. പ്രണാമം അര്‍പ്പിച്ച് പുറത്തിറങ്ങിയ ഉടന്‍ നാല് യുവാക്കള്‍ ഇദ്ദേഹത്തെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. സന്ദീപ് ഥാപ്പറിനെ ഡോക്ടര്‍മാര്‍ ഡിഎംസി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ശിവസേനാ പ്രവര്‍ത്തകരും നേതാക്കളും പൊലീസിനും ഭരണകൂടത്തിനുമെതിരെ ആശുപത്രിയില്‍ പ്രതിഷേധവുമായി എത്തി.

More Stories from this section

family-dental
witywide