കൽപ്പറ്റ: ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈ–ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നാലു സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. നിരവധിപേർ കുടുങ്ങിക്കിടക്കുന്ന അട്ടമലയിലേക്ക് മറ്റൊരു ദൗത്യ സംഘം പുറപ്പെട്ടു. അട്ടമല സ്വദേശികൾക്ക് പുറത്തേക്ക് കടക്കണമെങ്കിൽ ചൂരൽമല മേഖല മെച്ചപ്പെടണം. ഉരുൾപൊട്ടലിൽ പ്രദേശമാകെ ഒലിച്ചു പോയതോടെയാണ് ഒന്നര ദിവസമായി അട്ടമലക്കാർ ഇവിടെ കുടുങ്ങിയ അവസ്ഥയിലാണ്. അട്ടമലയിൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
അട്ടമലയിലേക്ക് ആരോഗ്യ വകുപ്പിന്റെ സംഘം കൂടി പുറപ്പെട്ടിട്ടുണ്ട്. ഇവരെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കായിരിക്കും മാറ്റുക. ഉരുൾപ്പൊട്ടലിൽ അട്ടമലയിൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.