സിഡ്‌നി: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഓസ്‌ട്രേലിയ. പതിനാറ് വയസിന് താഴെയുള്ളവര്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് എടുക്കുന്നതിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി.
കുട്ടികള്‍ക്ക് അക്കൗണ്ട് എടുക്കാന്‍ പറ്റാത്ത തരത്തില്‍ സമൂഹമാധ്യമങ്ങള്‍ മാറ്റം കൊണ്ടുവരണമെന്നാണ് നിര്‍ദ്ദേശം. ഏറെക്കാലമായി ചര്‍ച്ച ചെയ്തിരുന്ന നിയമം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കി.
പുതിയ നിയമം കുട്ടികള്‍ക്ക് മികച്ച ഫലം നല്‍കുമെന്നും അവര്‍ക്ക് ദോഷം വരുത്തില്ലെന്നും പ്രധാനമന്ത്രി അല്‍ബാനീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിന് പ്ലാറ്റ്ഫോമുകള്‍ക്ക് ഇപ്പോള്‍ സാമൂഹിക ഉത്തരവാദിത്തം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 50 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ (32.5 മില്യണ്‍ യുഎസ് ഡോളര്‍) വരെ പിഴ ഈടാക്കുന്ന നിയമമാണിത്.