തെഹ്‌റാന്‍: ഇറാനെതിരെ ചെയ്യുന്ന ക്രൂരതകൾക്ക് മറുപടിയായി യുഎസിനും ഇസ്രായേലിനും തിരിച്ചടി നൽകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനേയി.
തിരിച്ചടി ഇറാന്റെ പ്രതികാരമായിരിക്കില്ലെന്നും യുക്തിസഹമായ നടപടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക നിയമങ്ങള്‍ക്കും ധാര്‍മിക തത്വങ്ങള്‍ക്കും ശരീഅത്തിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായ നടപടിയായിരിക്കും ഇറാന്‍ സ്വീകരിക്കുക.
ഇസ്രായേലിന്റെ ധിക്കാരപരമായ നടപടികള്‍ക്ക് സൈനികമായും ആയുധപരമായും രാഷ്ട്രീയപരമായും മറുപടി നല്‍കും. ഇക്കാര്യത്തിൽ രാജ്യമെന്ന നിലയില്‍ ഇറാനും അതിന്റെ ജനതക്കും ഉദ്യോഗസ്ഥര്‍ക്കും വീഴ്ച്ച വരുത്താന്‍ സാധിക്കില്ലെന്നും ഖമനേയി പറഞ്ഞു. 1979ല്‍ തെഹ്‌റാനിലെ യുഎസ് എംബസി ഇസ്‌ലാമിക വിപ്ലവത്തെ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന കേന്ദമായിരുന്നുവെന്നും ഖമനേയി ആരോപിച്ചു.
ധിക്കാരത്തെ നേരിടലും ഇറാന്റെ കടമയാണ്. സൈനികമായും സാമ്പത്തികമായും സാംസ്‌കാരികമായും രാജ്യങ്ങളെ അപമാനിക്കുന്നതും ധിക്കാരം തന്നെയാണ്. കാലങ്ങളായി ഇറാനിയന്‍ ജനത അപമാനിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Ayotollah Khomeini reacts against israel and usa