ന്യൂഡൽഹി: 17 മാസത്തിന് ശേഷം ജയിൽ മോചിതനായ ആം ആദ്മി നേതാവ് മനീഷ് സിസോദിയ സോഷ്യൽ മീഡിയയിൽ തൻ്റെ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു. ഭാര്യയോടൊപ്പം ചായ കുടിക്കുന്ന ചിത്രം പങ്കുവച്ച് ‘സ്വാതന്ത്ര്യത്തിൻ്റെ പ്രഭാതത്തിലെ ആദ്യ ചായ’ എന്നാണ് അദ്ദേഹം കുറിച്ചത്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ സിസോദിയക്ക് സുപ്രീം കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.
“സ്വാതന്ത്ര്യത്തിൻ്റെ പ്രഭാതത്തിലെ ആദ്യ ചായ….. 17 മാസങ്ങൾക്ക് ശേഷം! ജീവിക്കാനുള്ള അവകാശം ഉറപ്പാക്കി ഭരണഘടന നമുക്ക് എല്ലാ ഇന്ത്യക്കാർക്കും നൽകിയ സ്വാതന്ത്ര്യം. എല്ലാവരുമായും തുറസ്സായ അന്തരീക്ഷത്തിൽ ശ്വസിക്കാൻ ദൈവം നമുക്ക് നൽകിയ സ്വാതന്ത്ര്യം.”
आज़ादी की सुबह की पहली चाय….. 17 महीने बाद!
— Manish Sisodia (@msisodia) August 10, 2024
वह आज़ादी जो संविधान ने हम सब भारतीयों को जीने के अधिकार की गारंटी के रूप में दी है।
वह आज़ादी जो ईश्वर ने हमें सबके साथ खुली हवा में साँस लेने के लिए दी है। pic.twitter.com/rPxmlI0SWF
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഹരിയാനയിലും അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഡൽഹിയിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആം ആദ്മി പാർട്ടിക്ക് (എഎപി) മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുടെ ജാമ്യം ലഭിച്ചത്.