അസര്‍ബൈജാന്‍ വിമാനാപകടം : അപകടത്തിന് മുമ്പും ശേഷവുമുള്ള ഭയാനക നിമിഷങ്ങള്‍ പകര്‍ത്തി യാത്രക്കാരന്‍ – വീഡിയോ

ബുധനാഴ്ച കസാക്കിസ്ഥാനിലെ അക്തൗവ് വിമാനത്താവളത്തിനു സമീപം തകര്‍ന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറല്‍. അപകടത്തിന് മുമ്പും ശേഷവുമുള്ള ഭയാനകമായ നിമിഷങ്ങളുടെ ദൃശ്യങ്ങളാണ് യാത്രക്കാരന്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ ഇട്ടത്.

അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോവുകയായിരുന്ന എംബ്രയര്‍ 190 ജെറ്റ്, മൂടല്‍മഞ്ഞ് കാരണം വഴിതിരിച്ചുവിട്ടതിനെ തുടര്‍ന്ന് കസാക്കിസ്ഥാനിലെ അക്തൗ നഗരത്തിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു.

62 യാത്രക്കാരും അഞ്ച് ജീവനക്കാരും ഉണ്ടായിരുന്ന വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതമായി. പക്ഷേ നിയന്ത്രണം നഷ്ടമായി നിലം പതിച്ച് കത്തി അമരുകയായിരുന്നു. 29 പേരെ അധികൃതര്‍ രക്ഷപ്പെടുത്തി.

വിമാനം വടക്കുപടിഞ്ഞാറ് ബാക്കുവില്‍ നിന്ന് ഗ്രോസ്‌നിയിലേക്ക് പറക്കേണ്ടതായിരുന്നു. പകരം കാസ്പിയന്‍ കടലിന് കുറുകെ പറന്ന് കസാക്കിസ്ഥാനിലെ അക്താവു നഗരത്തിന് സമീപം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

More Stories from this section

family-dental
witywide