അബദ്ധത്തില്‍ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച കുഞ്ഞ് മരിച്ചു

വാഷിംഗ്ടണ്‍ : അബദ്ധത്തില്‍ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച കുഞ്ഞ് മരിച്ചു. വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയ തോക്കില്‍ നിന്ന് സ്വയം അബദ്ധത്തില്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്നാണ് മൂന്നു വയസുകാരന്റെ ജീവന്‍ നഷ്ടമായത്.

നോര്‍ത്ത് കരോലിനയിലെ ഗ്രീന്‍വില്ലില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഏകദേശം 10 മണിയോടെ, ബീച്ച് സ്ട്രീറ്റിലെ 200 ബ്ലോക്കിലെ ഒരു വീട്ടില്‍ താമസിക്കുന്ന കുട്ടിയെ അപകടത്തെത്തുടര്‍ന്ന് വേഗത്തില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാപിതാക്കള്‍ നിയമപരമായാണ് തോക്ക് കൈവശം വെച്ചതെന്നും പൊലീസ് പറയുന്നു.

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ഡാറ്റ അനുസരിച്ച്, ‘0-17 വയസ് പ്രായമുള്ള യു.എസിലെ കുട്ടികളില്‍ ഇത്തരത്തില്‍ അബദ്ധത്തിലുള്ള വെടിയേല്‍ക്കലും മരണങ്ങളും തുടര്‍ക്കഥയാകുകയാണ്.

More Stories from this section

family-dental
witywide