കൊച്ചി: കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പനമ്പള്ളി നഗര്‍, വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.
രാവിലെ തൊട്ടടുത്ത ഫ്‌ലാറ്റില്‍ നിന്നും വലിച്ചെറിഞ്ഞ് കൊന്നതാണെന്ന് സംശയം ഉണ്ടെങ്കിലും കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
കുട്ടിയെ റോഡിലേക്ക് എറിയുന്ന സി സി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോലീസ് ഫ്‌ലാറ്റിലുള്ളവരുടെ മൊഴിയെടുക്കുന്നു.
Tags: