ചരിത്രത്തിലേക്കുള്ള ചുവടുകൾ; ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ-1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തേക്ക്. ലാ​ഗ്രജിയൻ പോയിന്റിൽ‌ (എൽ-1) ഇന്ന് വൈകുന്നേരം നാലിനും നാലരയ്‌ക്കുമിടയിലായി പേടകം ഹാലോ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 125 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാ​ഗ്രഞ്ച് പോയിന്റിലെത്തുന്നത്.

1,475 കിലോ​ഗ്രം ഭാരമുള്ള പേടകം അഞ്ച് വർഷകാലമാകും സൂര്യന്റെ രഹസ്യങ്ങൾ കണ്ടെത്തനായി ലാ​ഗ്രഞ്ച് പോയിന്റിൽ നിലകൊള്ളുക. സൂര്യനെ സദാസമയവും നിരീക്ഷിച്ച് ബഹിരാകാശ കാലവസ്ഥയെ പഠിക്കാൻ ശാസ്ത്രജ്ഞരെ അനുവദിക്കും.

ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽ‌ പെടാതെ ലാ​ഗ്രഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാകും പേടകം വലം വെക്കുക. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണിത്.

സെപ്റ്റംബർ രണ്ടിനാണ് ആദിത്യ എൽ-1 യാത്ര പുറപ്പെട്ടത്. ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി സി 57 റോറക്കറ്റിലേറിയായിരുന്നു കുതിപ്പ്. തുടർന്ന് സെപ്റ്റംബർ 19-ന് ട്രാൻസ്-ലാഗ്രാൻജിയൻ പോയിന്റ് 1 ഇൻസെർഷൻ (TL1I) നടത്തി. ഒക്ടോബർ ആറിന് റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളുടെ സഹായത്തോടെ ട്രജക്റ്ററി കറക്ഷൻ മാനുവർ (TCM) നടത്തി. പേടകം അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനായിരുന്നു ഇത്. എൽ-1 പോയിന്റിൽ എത്തിച്ചേർന്ന് ഹാലോ ഭ്രമണപഥത്തെയാകും ആദിത്യ എൽ-1 ചുറ്റുക.

More Stories from this section

family-dental
witywide