ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു. ഒമ്പത് വിമാനങ്ങള്‍ ജയ്പൂരിലേക്കും രണ്ടെണ്ണം അമൃത്സറിലേക്കും രണ്ടെണ്ണം ലഖ്‌നൗവിലേക്കും ഒന്ന് മുംബൈയിലേക്കും ഒന്ന് ചണ്ഡിഗഡിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.
അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം ഡല്‍ഹിയുടെ പല ഭാഗങ്ങളിലും മഴ പെയ്തതിനാല്‍ ദേശീയ തലസ്ഥാനത്ത് കാലാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏപ്രിലില്‍ കൊടുംചൂടില്‍ വലയുമ്പോള്‍ ചെറിയ തോതില്‍ മഴ പെയ്തത് ആശ്വാസമായി. എന്നാല്‍ അടുത്ത 4-5 ദിവസങ്ങള്‍ക്കുള്ളില്‍ കിഴക്കേ ഇന്ത്യയില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് പ്രവചനം.