ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്)ആഭിമുഖ്യത്തില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു. മെയ് 11 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ വൈകിട്ട് 5മണിവരെയാണ് ടൂര്‍ണമെന്റ്. നോര്‍ത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബില്‍ വെച്ചാണ് മത്സരം. ഗ്രൂപ്പ് എ,ബി,സി(50 കഴിഞ്ഞ വനിതകള്‍, യൂത്ത് ,15 വയസില്‍ താഴെ) എന്നിങ്ങനെയുള്ള വിഭാഗങ്ങളായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും അന്നേദിവസം സമ്മാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ലിജോ ജോര്‍ജിനെ +1 (215) 776 -7940 എന്ന നമ്പറില്‍ ബന്ധപ്പെടാം.