‘ഞാന്‍ തന്നെയാണ് ഇപ്പോഴും സിഇഒ, മാനേജ്മെന്റും ബോര്‍ഡും അതേപടി തുടരുന്നുവെന്നും’ ബൈജു രവീന്ദ്രന്‍

ന്യൂഡല്‍ഹി: സാമ്പത്തികം അടക്കം നിരവധി പ്രതിസന്ധികളെ നേരിടുന്ന എഡ്ടെക് ബൈജൂസിന്റെ ഉടമ ജീവനക്കാര്‍ക്കുള്ള കുറിപ്പില്‍, കമ്പനിയില്‍ സാധാരണപോലെ ബിസിനസ് നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ‘ഞങ്ങളുടെ കമ്പനിയുടെ സിഇഒ എന്ന നിലയിലാണ് ഞാന്‍ ഈ കത്ത് നിങ്ങള്‍ക്ക് എഴുതുന്നതെന്നും നിങ്ങള്‍ മാധ്യമങ്ങളില്‍ വായിച്ചിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി, ഞാന്‍ സിഇഒ ആയി തുടരുന്നു, മാനേജ്മെന്റ് മാറ്റമില്ലാതെ തുടരുന്നു, ബോര്‍ഡും അതേപടി തുടരുന്നുവെന്നും ബൈജൂ രവീന്ദ്രന്‍ പറഞ്ഞു.

‘നാളെ സൂര്യന്‍ വീണ്ടും ഉദിക്കും, പ്രചരിക്കുന്ന കിംവദന്തികളിലും തെറ്റായ വിവരണങ്ങളിലും തളരാതെ ഞങ്ങള്‍ ഞങ്ങളുടെ ബിസിനസ്സ് തുടരും. ഈ ആരോപണങ്ങളൊന്നും താന്‍ ചെവിക്കൊള്ളില്ലെന്നും നിയമവിരുദ്ധവും മുന്‍വിധിയുള്ളതുമായ ഈ നടപടികളെ വെല്ലുവിളിക്കുമെന്നും ഉറപ്പുനല്‍കുന്നുവെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.

സ്ഥാപക സിഇഒയെയും കുടുംബത്തെയും ബോര്‍ഡില്‍ നിന്ന് മാറ്റാന്‍ കമ്പനിയുടെ ഓഹരിയുടമകള്‍ ഏകകണ്ഠമായി വോട്ട് ചെയ്ത വെള്ളിയാഴ്ച നടന്ന അസാധാരണ പൊതുയോഗത്തെ പരാമര്‍ശിച്ച് ഇത് ഒരു ‘പ്രഹസനം’ ആണെന്നും, ബൈജൂസില്‍ നിന്ന് തന്നെ പുറത്താക്കിയതായി കിംവദന്തികള്‍ പ്രചരിക്കുന്നുവെന്നും വ്യക്തമാക്കി. ഇത് വളരെ അതിശയോക്തിപരവും കൃത്യതയില്ലാത്തതുമാണെന്നുമാണ് ബൈജൂസ് ഉടമയുടെ വാദം. മാത്രമല്ല, ‘കെടുകാര്യസ്ഥതയും പരാജയങ്ങളും’ ആരോപിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഷെയര്‍ഹോള്‍ഡര്‍മാരുടെ വോട്ടിംഗ് നടക്കുന്നത് എന്നാല്‍ സ്ഥാപകരുടെ അഭാവത്തില്‍ നടത്തിയ വോട്ടിംഗ് അസാധുവാണെന്നും ഫലപ്രദമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ചത്തെ ഇജിഎമ്മില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ബൈജു, നിയമവും കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും അനുശാസിക്കുന്ന ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് യോഗം വിളിച്ചതെന്നും കുറ്റപ്പെടുത്തി. ‘ഏതെങ്കിലും പ്രമേയം പാസാക്കുന്നതിന് മീറ്റിംഗില്‍ ഒരു ശരിയായ ക്വാറം ഉണ്ടായിരിക്കണം, നിയമപ്രകാരം, കുറഞ്ഞത് ഒരു സ്ഥാപക ഡയറക്ടറുടെ സാന്നിധ്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide