നിലമേലില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കൊട്ടാരക്കര: നിലമേലില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കരിങ്കൊടി കാണിച്ചതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത കണ്ടാലറിയാവുന്ന അഞ്ചു പേരടക്കം 17 പേര്‍ക്കെതിയാണ് കേസെടുത്തത്. ഇതില്‍ 12 എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് കടയ്ക്കല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.

143, 144, 147, 283, 353, 124, 149 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കരിങ്കൊടി കാട്ടിയവര്‍ക്കെതിരെ കേസെടുക്കണമെന്നും ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എഫ്.ഐ.ആര്‍ കാട്ടി ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം റോഡരുകിലിരുന്ന് ഗവര്‍ണര്‍ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ വിഷയത്തില്‍ കേന്ദ്ര ഇടപെടലടക്കം നടക്കുകയും ഗവര്‍ണര്‍ക്ക് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide