ഹൈദരാബാദ്: ദക്ഷിണേന്ത്യയിലെ പ്രമുഖ നടി അഞ്ജലിയെ പൊതുവേദിയിൽ വച്ച് പിടിച്ച് തള്ളിയ തെലുഗ് സൂപ്പർ സ്റ്റാർ ബാലകൃഷ്ണക്കെതിരെ വിമർശനം ശക്തമ. ഹൈദരാബാദിൽ ഗ്യാംഗ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രീ റിലീസ് പരിപാടിക്കിടെയാണ് ബാലകൃഷ്ണ നടിയെ പിടിച്ചുതള്ളിയത്. വിശ്വക് സെൻ, നേഹ ഷെട്ടി എന്നിവർക്കൊപ്പം അഞ്ജലി അഭിനയിക്കുന്ന സിനിമയാണിത്. ഈ പ്രീറിലീസ് ഇവന്‍റിൽ മുഖ്യാതിഥിയായിരുന്നു നടൻ ബാലകൃഷ്ണ. വേദിയിൽ വച്ച് മാറി നിൽക്കാൻ പറയുമ്പോൾ നീങ്ങുന്ന അഞ്ജലിയെ ഒരു പ്രകോപനവുമില്ലാതെ ബാലകൃഷ്ണ പിടിച്ച് തള്ളുകയായിരുന്നു. അഞ്ജലിയോട് ബാലകൃഷ്ണ മോശമായി പെരുമാറുമ്പോൾ ഇത് കണ്ട് ആരാധകരർ ആർപ്പ് വിളിക്കുകയായിരുന്നു എന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബാലകൃഷ്ണയുടെ മര്യാദയില്ലാത്ത പെരുമാറ്റത്തിനെതിരെയും ആരാധകരുടെ പ്രതികരണത്തിനെതിരെയും കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
balakrishna misbehavior to actress anjali