മുന്‍ ഭാര്യ വൈരാഗ്യം തീര്‍ക്കുന്നു, നിയമത്തെ ദുരുപയോഗം ചെയ്യുന്നു, ഹൈക്കോടതിയെ സമീപിക്കും: ബാലയുടെ അഭിഭാഷക

കൊച്ചി: മുന്‍ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് നടന്‍ ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടനെതിരെയുള്ള പരാതി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളിലാണെന്നും മുന്‍ഭാര്യ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് ആരോപിച്ചു.

ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും അറസ്റ്റിലെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസുമായി സഹകരിക്കുന്നൊരാളാണ് ബാലയെന്നും 41 എ നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ മതിയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പൊലീസുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ജുവനൈല്‍ നിയമത്തിലെ സെക്ഷന്‍ 75 പ്രകാരമാണ് കേസെടുത്തത്. അതും ജാമ്യം ലഭിക്കുന്ന വകുപ്പാണ്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും. ഇപ്പോള്‍ നടന്ന കാര്യങ്ങളല്ല. എട്ട് വര്‍ഷം മുമ്പെ നടന്ന കാര്യങ്ങളാണ് പരാതിയിലുള്ളതെന്നും അഭിഭാഷക.

ബാലയും മുന്‍ ഭാര്യയും പരസ്പരം സോഷ്യല്‍ മീഡിയയില്‍ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് തേജോവധം ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള പരാതിയായേ കണക്കാക്കേണ്ടതുള്ളുവെന്നും മകള്‍ക്ക് എന്നെ വേണ്ടെങ്കില്‍ എനിക്കും മകളെ വേണ്ട, പ്രശ്നത്തിനൊന്നും പോകില്ല എന്നാണ് അവസാന വീഡിയോയില്‍ ബാല സങ്കപ്പെട്ട് പറഞ്ഞതെന്നും പറഞ്ഞ ഫാത്തിമ ബാലക്ക് കുഞ്ഞിനോട് നല്ല സ്നേഹമുണ്ടെന്നും വ്യക്തമാക്കി.

ബാലയുടെ ആരോഗ്യ നില മോശമാണെന്നും അടിയന്തര സഹായത്തിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുന്‍ ഭാര്യ ഒരു സാധാരണ സ്ത്രീയല്ലെന്നും, അത്യാവശ്യം നിയമകാര്യങ്ങളറിയുന്ന സമൂഹത്തിലിടപ്പെടുന്ന സ്ത്രീയാണെന്നും പറഞ്ഞ ഫാത്തിമ അവര്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നും കുറ്റപ്പെടുത്തി. അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാല ഹൈക്കോടതിയെ സമീപിക്കും.

More Stories from this section

family-dental
witywide