രാജ്യ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണി; സിമി നിരോധനം അഞ്ച് വർഷത്തേക്കു കൂടി നീട്ടി

ന്യൂഡൽഹി: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി അഞ്ചു വർഷത്തേക്കു കൂടി നീട്ടി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും അഖണ്ഡതക്കും ഭീഷണിയായി ഭീകരവാദം വളർത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു. ഭീകരതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് ശക്തിപകരുന്നതിനായാണ് നിരോധനമെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.

അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് 2001ലാണ് സിമി ആദ്യമായി നിരോധിക്കുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനായിരുന്നു നിരോധനം. പിന്നീട് നിരോധനം നീട്ടി. 2008-ല്‍ സിമി നിരോധനം സ്‌പെഷ്യല്‍ ട്രിബ്യൂണല്‍ നീക്കിയെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന കെ.ജി ബാലകൃഷ്ണന്‍ വീണ്ടും സിമിയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി. 2019ല്‍ സിമി നിരോധനം സര്‍ക്കാര്‍ വീണ്ടും അഞ്ചുവര്‍ഷത്തേക്ക് നീട്ടി.

More Stories from this section

family-dental
witywide