ധാക്ക: സന്ന്യാസി ചിന്‍മയി കൃഷ്ണ ദാസിന്റെ അറസ്റ്റിനെ ചൊല്ലിയുള്ള പ്രതിഷേധം കെട്ടടങ്ങും മുമ്പ് ബംഗ്ലാദേശില്‍ ഒരു സന്യാസികൂടി അറസ്റ്റില്‍. ശ്യാം ദാസ് പ്രഭു എന്ന സന്യാസിയെയാണ് ചിറ്റഗോങ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്‌കോണ്‍ കൊല്‍ക്കത്ത ഉപാധ്യക്ഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വാറണ്ട് പോലുമില്ലാതെയാണ് ശ്യാം ദാസ് പ്രഭുവിന്റെ അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്‌കോണില്‍ അംഗമായിരുന്ന ചിന്‍മയി കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റു ചെയ്തത് ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിലെ ബന്ധം വഷളാക്കിയിരുന്നു പിന്നാലെയാണ് പുതിയ അറസ്റ്റ്.
അതേസമയം സന്ന്യാസി ചിന്‍മയി കൃഷ്ണ ദാസിന്റെ അറസ്റ്റിനെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ ബംഗ്ലാദേശില്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം നടന്നതായി റിപ്പോര്‍ട്ട്. ചട്ഗാവിലാണ് ക്ഷേത്രങ്ങള്‍ക്കു നേരെ അക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം കലാപത്തിനിടെ ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെട്ട ഷെയ്ഖ് ഹസീന നിലവില്‍ ദില്ലിയില്‍ തുടരുകയാണ്. ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലെ സാന്നിധ്യവും ബംഗ്ലാദേശിലെ തീവ്ര സംഘടനകള്‍ ഇന്ത്യാവിരുദ്ധ വികാരം ആളികത്തിക്കാന്‍ ആയുധമാക്കുകയാണ്.
ഹിന്ദുക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഇന്ത്യന്‍
വിദേശകാര്യമന്ത്രാലയം ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.