ധാക്ക: ജമാഅത്തെ ഇസ്‌ലാമിയുടെയും അതിൻ്റെ വിദ്യാർഥി സംഘടനയായ ഇസ്‌ലാമി ഛത്ര ഷിബിറിൻ്റെയും നിരോധനം ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നീക്കി. ജമാഅത്ത് ഇസ്ലാമിക്ക് ഷെയ്ഖ് ഹസീന സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
ജമാഅത്തെ ഇസ്‍ലാമിക്കോ അതിന്റെ വിദ്യാർഥി വിഭാഗമായ ഇസ്‍ലാമി ഛാത്ര ശിബിറിനോ അനുബന്ധ സംഘടനകൾക്കോ നിരോധനത്തിന് കാരണമായി പറഞ്ഞ തീവ്രവാദ ബന്ധം കണ്ടെത്താനായില്ലെന്ന് ഉത്തരവിൽ പറഞ്ഞു. ഇതോടെ ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിന് സംഘടനക്ക് ഏർപ്പെടുത്തിയ വിലക്കും നീങ്ങും. ജമാഅത്ത് ഇസ്ലാമിയും ഷിബിറും അതിൻ്റെ മുന്നണി സംഘടനകളും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വ്യക്തമായ തെളിവുകളില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.
നേരത്തെ, ഓഗസ്റ്റ് ഒന്നിന്, ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി, ഛത്ര ഷിബിർ അനുബന്ധ സംഘടനകളെയും തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരം നിരോധിച്ചുകൊണ്ട് ഹസീന സർക്കാർ നിരോധിച്ചിരുന്നു.
bangladesh lift ban on jamaat islami