
ധാക്ക: ബംഗ്ലാദേശിൻ്റെയും മ്യാൻമറിൻ്റെയും ഭാഗങ്ങൾ വിഭജിച്ച് കിഴക്കൻ തിമോറിന് സമാനമായി ക്രിസ്ത്യൻ രാജ്യം സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആരോപണം. ഇതിനായി തന്നെ നിർബന്ധിച്ച രാജ്യത്തിൻ്റെ പേര് വെളിപ്പെടുത്താതെയായിരുന്നു ഹസീനയുടെ ആരോപണം.
ബംഗ്ലാദേശിൽ വ്യോമതാവളം സ്ഥാപിക്കാൻ ഒരു വിദേശ രാജ്യത്തിന് അനുമതി നൽകിയാൽ തനിക്ക് വീണ്ടും അനായാസമായി തെരഞ്ഞെടുപ്പ് നടത്താമെന്ന് വാഗ്ദാനം ലഭിച്ചതായും ഹസീന വെളിപ്പെടുത്തി.
രാജ്യത്തിന്റെ സ്ഥിരതയും അഖണ്ഡതയും തകർക്കാനുള്ള ഏത് ശ്രമങ്ങളെയും ചെറുക്കുമെന്ന് അവർ പറഞ്ഞു. ഏഷ്യക്കാർ ആരുമല്ല വെള്ളക്കാരാണ് വാഗ്ദാനം നൽകിയത്. ഇത് ഒരു രാജ്യത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്ന് തോന്നാം, പക്ഷേ അങ്ങനെയല്ലെന്നും മറ്റെവിടെയെങ്കിലും നടക്കാമെന്നും അവർ പറഞ്ഞു. ബംഗ്ലാദേശിൽ ഒരു വ്യോമതാവളം നിർമ്മിക്കാൻ പ്രത്യേക രാജ്യത്തെ അനുവദിച്ചാൽ എനിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
പ്രതിപക്ഷ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് അവർ ആരോപിച്ചു. രാജ്യത്തിൻ്റെ തെക്കേയറ്റത്തുള്ള ഒരു ചെറിയ ദ്വീപായ സെൻ്റ് മാർട്ടിൻസ് ദ്വീപിൽ അമേരിക്ക കണ്ണുവെച്ചിട്ടുണ്ടെന്നും നേതാക്കൾ ആരോപിച്ചു.
Bangladesh pm sheikh hasina alleges plot to carve out christian state with in bangladesh