ബംഗ്ലാദേശിന്റെ പ്രകോപനം, ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി; നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍

ധാക്ക: ബംഗ്ലാദേശിൽ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിലും ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിലും തുടങ്ങിയ പ്രശ്നങ്ങൾ ഇരു രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലായി മാറുന്നു. പ്രശ്നങ്ങൾ നിലനിൽക്കേ ബംഗ്ലാദേശിന്റെ പ്രകോപന നടപടി കൂടി ഉണ്ടായിരിക്കുകയാണ്. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയതാണ് പുതിയ പ്രകോപനം.

വർമ്മയോട് ഹാജരാകാൻ ആവശ്യപ്പെട്ടതായി വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തില്‍ ഹാജരായതായി ബംഗ്ലാദേശ് വാർത്ത ഏജൻസിയായ ബംഗ്ലാദേശ് സംഗ്ബാദ് സംഗ്സ്ത (ബിഎസ്‌എസ്) റിപ്പോർട്ട് ചെയ്തു. ആക്ടിംഗ് വിദേശകാര്യ സെക്രട്ടറി റിയാസ് ഹമീദുള്ളയാണ് ഇന്ത്യന് ഹൈക്കമ്മീഷണറെ വിളിപ്പിച്ചത്.

സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്ത ഓഗസ്റ്റ് 5 മുതല്‍ ഇരു അയല്‍രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. കഴിഞ്ഞയാഴ്ച ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണ ദാസിന്റെ അറസ്റ്റോടെ ഇത് കൂടുതല്‍ മോശമായ സ്ഥിതിയിലാണ്.

More Stories from this section

family-dental
witywide