ഡല്‍ഹി: ദില്ലിയിൽ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങി ബാങ്ക് മാനേജർക്കും ക്യാഷറിനും ദാരുണാന്ത്യം.ഫരീദാബാദ് അടിപ്പാതയില്‍ ഉണ്ടായ അപകടത്തില്‍ എച്ച് ഡി എഫ് സി ബാങ്ക് മാനേജര്‍ പുണ്യശ്രേയ ശര്‍മ, കാഷ്യര്‍ വിരാജ് ദ്വിവേദി എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
വെള്ളിയാഴ്ച വൈകുന്നേരം കാറില്‍ ഇരുവരും ഫരീദാബാദില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് ഇവര്‍ മുന്നോട്ടുപോകുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്.