സൗത്ത് ഫ്‌ളോറിഡയില്‍ ബാറില്‍ വെടിവപ്പ്; അക്രമിയുള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടു, 7 പേര്‍ക്ക് പരിക്ക്

ഫ്‌ളോറിഡ: അമേരിക്കയിലെ സൗത്ത്ഫ്‌ലോറിഡയിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടോ ഫ്‌ലോറിഡയിലെ ഡോറലിലുള്ള മാര്‍ട്ടിനി ബാറിലാള്‍ വെടിവയ്പ്പുണ്ടായത്. അക്രമത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ജീവനക്കാരനുള്‍പ്പെടെ 2 പേരാണ് കൊല്ലപ്പെട്ടത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്.

ബാറിലെത്തിയവര്‍ക്കിടയിലുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. വഴക്കില്‍ ഇടപെടാന്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ തോക്ക് പുറത്തെടുത്ത് അയാളെ വെടിവക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന രണ്ട് ഡോറല്‍ പോലീസ് ഉദ്യോഗസ്ഥര്‍ അക്രമിക്ക് നേരെ വെടിയുതിര്‍ത്തു. അക്രമി സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

More Stories from this section

family-dental
witywide