ഒബാമയും കമല ഹാരിസിനൊപ്പം, പിന്തുണ പ്രഖ്യാപിച്ചു, മിഷേൽ ഒബാമയുടെ പിന്തുണയും കമലക്ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കാൻ കമലാ ഹാരിസിന് മുൻ പ്രസിഡന്റ് ബരാക് ഒബാമ പിന്തുണ പ്രഖ്യാപിച്ചു. ഒബാമക്കൊപ്പം ഭാര്യ മിഷേൽ ഒബാമയും കമലക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒബാമയും മിഷേലും ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുന്ന ഒരു മിനിറ്റ് വിഡിയോ കമലാ ഹാരിസ് എക്‌സിൽ പോസ്റ്റ് ചെയ്തു. ഇതോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി കമല തന്നെ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. നേരത്തെ പ്രസിഡന്റ് ജോ ബൈഡനും കമലക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മത്സര രംഗത്ത് നിന്നും പിന്മാറിയത്.

More Stories from this section

family-dental
witywide