ബാർജ് ഇടിച്ച് ടെക്‌സാസിലെ ഗാൽവെസ്റ്റൺ പാലത്തിന് കേടുപാട് , ആർക്കും പരുക്കില്ല, പെലിക്കൻ ദ്വീപിലേക്കുള്ള വഴി അടഞ്ഞു

ടെക്‌സാസിലെ ഗാൽവെസ്റ്റണിൽ പാലത്തിൽ ഒരു ബാർജ് ഇടിച്ച് അപകടം. പാലത്തിന് ചെറിയ തോതിൽ കേടുപാടു പറ്റി. ആർക്കും പരുക്കില്ല. ബാർജിലുണ്ടായിരുന്ന അസംസ്കൃത പെട്രോളിയം ജലാശയത്തിൽ ഒഴുകി പരുന്നു. അടുത്തുള്ള ദ്വീപിലേക്കുള്ള ഏക വഴിയും അടഞ്ഞു.

ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. പാലത്തിൻ്റെ തകർന്ന കോളം ബാർജിലേക്ക് ഭാഗികമായി വീണു. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താൻ യുഎസ് കോസ്റ്റ് ഗാർഡ് സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.

ബാർജ് ഗാൽവെസ്റ്റണിലെ പെലിക്കൻ ദ്വീപ് കോസ്‌വേയിൽ ഇടിച്ചു, പാലത്തിന് കേടുപാടുകൾ സംഭവിക്കുകയും പെലിക്കൻ ദ്വീപിലേക്കുള്ള ഏക പാത അടയ്ക്കുകയും ചെയ്തു.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിറ്റി ഓഫ് ഗാൽവെസ്റ്റൺ പ്രസ്താവനയിൽ അറിയിച്ചു. ബാർജിലുണ്ടായിരുന്ന ഒരാൾ വെള്ളത്തിൽ വീണെങ്കിലും വേഗത്തിൽ രക്ഷപ്പെടുത്തി.

barge collide with abridge at Texas

More Stories from this section

family-dental
witywide