ഒക്ലഹോമയിലെ പാലത്തിൽ ബാർജ് ഇടിച്ചു; സംഭവം ബാൾട്ടിമോർ ദുരന്തത്തിന് പിന്നാലെ

ഒക്ലഹോമ: മേരിലാൻഡിലെ ദാരുണമായ അപകടം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ, അർക്കൻസാസ് നദിക്ക് കുറുകെയുള്ള പാലത്തിൽ ബാർജ് ഇടിച്ചതിനെ തുടർന്ന് ശനിയാഴ്ച ഒക്ലഹോമയിലെ ഒരു ഹൈവേ താൽക്കാലികമായി അടച്ചു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് സ്റ്റേറ്റ് പട്രോളിംഗ് ട്രൂപ്പർമാർ യുഎസ് ഹൈവേ 59 ഉച്ചയ്ക്ക് 1:25 ഓടെ അടച്ചിടുകയും പ്രദേശത്ത് നിന്നുള്ള ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തുവെന്ന് വക്താവ് സാറാ സ്റ്റുവർട്ട് പറഞ്ഞു.

റോബർട്ട് എസ് കെർ റിസർവോയറിലേക്ക് പ്രവേശിക്കുന്ന അർക്കൻസാസ് നദിക്ക് കുറുകെയുള്ള പാലം പിന്നീട് പരിശോധിച്ച് വൈകുന്നേരം 4 മണിയോടെ ഹൈവേ ഗതാഗതത്തിനായി വീണ്ടും തുറന്നു.

“എഞ്ചിനീയർമാർ ഘടന പരിശോധിച്ചു. വീണ്ടും തുറക്കുന്നത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി,” ഒക്ലഹോമ ഗതാഗത വകുപ്പ് പ്രതികരിച്ചു.

ഹൈവേയിലോ ബാർജിലോ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂട്ടിയിടിയുടെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

More Stories from this section

family-dental
witywide