മദ്യപിക്കരുത് , സിഗരറ്റ് വലിക്കരുത്, ലഹരി ഉപയോഗിക്കരുത്, ടാറ്റു കുത്തരുത്… മകൻ ബാരന് ട്രംപ് നൽകുന്ന ഉപദേശം വൈറൽ

ഡൊണാൾഡ് ട്രംപിൻ്റെ ഇളയ മകൻ ബാരൻ ട്രംപാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കഴിഞ്ഞ മാസം ഹൈസ്കൂൾ പഠനം പൂർത്തിയാക്കി കോളജ് പ്രവേശനത്തിന് കാത്തിരിക്കുന്ന ബാരൻ്റെ ആദ്യ സ്കൂൾ ദിനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ട്രംപിൻ്റെ ഓഫിസാണ് ഈ ത്രോബാക് വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.

കുഞ്ഞു ബാരനെ ചേർത്തു നിർത്തി പിതാവ് ട്രംപ് ഉപദേശിക്കുന്ന രംഗമാണ് വിഡിയോയിൽ … ‘ നീ ഇപ്പോൾ എഴുതാനും വായിക്കാനും കണക്കുകൂട്ടാനുമൊക്കെ പഠിക്കും.. പക്ഷേ വലുതാകുമ്പോൾ.. മദ്യപിക്കരുത്, പുകവലിക്കരുത്, ലഹരി ഉപയോഗിക്കരുത്, ടാറ്റു കുത്തരുത് ..” ഇതാണ് ട്രംപ് മകനു നൽകുന്ന ഉപദേശം.

2006 മാർച്ച് 20നാണ് ബാരൻ ജനിച്ചത്. ഈ വർഷം പാം ബീച്ചിലെ ഓക്സ്ബ്രിഡ്ജ് അക്കാദമിയിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയ ബാരൻ്റെ ബിരുദദാന ചടങ്ങിൽ ട്രംപും ഭാര്യയും പങ്കെടുത്തിരുന്നു. 2.6 മീറ്റർ ഉയരമുള്ള ബാരൻ്റെ ഉയരമാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയങ്ങളിലൊന്ന്. മകന് ഇത്ര ഉയരമുള്ളത് ട്രംപിനും ഇഷ്ടമില്ല എന്ന് അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ബാരൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകളും പരന്നിരുന്നു. എന്നാൽ ഇപ്പോൾ അതില്ല എന്ന നിലപാടിലാണ് അമ്മ മെലാനിയ ട്രംപ്. മകൻ്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായ അമ്മ മകനെ കഴിവതും ലൈംലൈറ്റിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്.

Barren Trumps Childhood video went viral

More Stories from this section

family-dental
witywide