യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ കാലം ചെയ്തു, വിടവാങ്ങിയത് പ്രതിസന്ധി ഘട്ടത്തിലും സഭയെ ഒരുമയില്‍ ചേര്‍ത്തുനിര്‍ത്തിയ വലിയ ഇടയന്‍

കൊച്ചി: യാക്കോബായ സഭ ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ കാലം ചെയ്തു. 95 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. രണ്ടു പതിറ്റാണ്ടിലധികമായി മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായിരുന്നു.

2002 ജൂലൈ 26നാണ് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായത്. പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി – കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1929 ജൂലൈ 22 ന് ജനനം. 1958 ലാണ് വൈദികപട്ടം സ്വീകരിച്ചത്. 1974ല്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബര്‍ 27ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു.

More Stories from this section

family-dental
witywide