കലാപത്തിനിടെയും രാജ്യം വിട്ടത് കയ്യും വീശിയല്ല, 160000 കോടിയുമായി! റഷ്യയിലും അസദിനും കുടുംബത്തിനും അത്യാഡംബര ജീവിതം

മോസ്‌കോ: സിറിയന്‍ പ്രസിഡന്റ് ആയിരുന്ന ബാഷര്‍ അല്‍ അസദും രാജ്യം വിട്ടത് റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയിലേക്കെന്ന് ഉറപ്പിച്ചു. അസദും കുടുംബവും റഷ്യയിലും അത്യാഡംബര ജീവിതം തന്നെയാണ് നയിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത് 160000 കോടി രൂപയുമായിട്ടാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

മോസ്‌കോ നഗരത്തിന്റെ ഹൃദയ ഭാഗത്ത് ശതകോടികള്‍ വില വരുന്ന ആഡംബര ഫ്ളാറ്റുകള്‍ അസദ് നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. ഭാര്യ അസ്മ അല്‍ അസദും മൂന്ന് മക്കളുമൊത്താണ് അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത്.

ബ്രിട്ടനിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അസ്മ സിറിയയില്‍ ആഡംബര ജീവിതത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടതാണ്. വീട്
അങ്കരിക്കുന്നതിനും വസ്ത്രങ്ങള്‍ വാങ്ങുന്നതിനുമായി കോടിക്കണക്കിന് ഡോളറാണ് ഇവര്‍ ചെലവാക്കിയിരുന്നത് എന്നായിരുന്നു അസ്മക്ക് എതിരായ പ്രധാന ആരോപണങ്ങള്‍. ലോകത്തെ വിവിധ ബാങ്കുകളില്‍ ഇവര്‍ക്ക് ആയിരക്കണക്കിന് കോടി ഡോളറിന്റെ നിക്ഷേപങ്ങളും വന്‍കിട കമ്പനികളില്‍ പങ്കാളിത്തവും ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

റഷ്യയിലും ഇവര്‍ക്ക് വന്‍ തോതില്‍ സ്വത്തുക്കളും നിക്ഷേപവും ഉണ്ട് എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയില്‍ അസദിന്റെ കുടുംബം ഇരുപതോളം അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങിക്കൂട്ടി എന്നാണ് കണക്ക്.

Bashar al-Assad and Family Rich life in Russia

More Stories from this section

family-dental
witywide