ഇസ്രായേൽ അനുകൂല മാധ്യമപ്രവർത്തനം; ബിബിസിക്കെതിരെ കത്തയച്ച് ജീവനക്കാർ

ലണ്ടൻ: ​ഗാസയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ ഇസ്രായേലിനോട് പക്ഷപാതം കാണിക്കുന്ന വാർത്തകളാണ് ബിബിസി നൽകുന്നതെന്ന് ജീവനക്കാർ. സ്ഥാപനത്തിലെ നൂറോളം ജീവനക്കാരാണ് ആരോപണവുമായി രം​ഗത്തെത്തിയത്. ഇതുസംബന്ധിച്ച് ബിബിസിയുടെ ഡയറക്ടർ ജനറൽ ടിം ഡേവിക്കും സിഇഒ ഡെബോറ ടർണസിനും ജീവനക്കാർ കത്തയച്ചു.

ഇസ്രായേൽ-ഹമാസ് യുദ്ധ വാർത്തകൾ നൽകുമ്പോൾ അടിസ്ഥാന പത്രപ്രവർത്തന തത്വങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ‘ദ ഇൻഡിപെൻഡന്റ്’ ദിനപത്രമാണ് കത്തയച്ച വിവരം പുറത്തുവിട്ടത്. മാധ്യമ മേഖലയിലെ 200ഓളം പേരും ചരിത്രകാരൻമാരും നടൻമാരും അക്കാദമിക് വിദഗ്ധരും രാഷ്ട്രീയക്കാരുമെല്ലാം കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടുകളിലും ലേഖനങ്ങളിലും റേഡിയോ അഭിമുഖങ്ങളിലുമെല്ലാം പലസ്തീനികളെ മനുഷ്യത്വരഹിതമാക്കുന്ന ഇസ്രായേലി അവകാശവാദങ്ങളെ ശക്തമായി എതിർക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടുവെന്നും പറയുന്നു. അതേസമയം, ആരോപണം നിഷേധിച്ച് ബിബിസി രംഗത്തുവന്നു. ഏറ്റവും വിശ്വസനീയവും നിഷ്പക്ഷവുമായ വാർത്തകൾ നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ബിബിസിയുടെ വക്താവ് പറഞ്ഞു.

BBC doing partisan journalism in Israel gaza war, alleges employees

More Stories from this section

family-dental
witywide