മുംബൈ: ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർതാരം വിരാട് കോലി മൂന്ന് മത്സരങ്ങളിലും കളിക്കില്ല. ശ്രേയസ് അയ്യരും ടീമിന് പുറത്താണ്. പരിക്ക് മാറി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സ്പെഷ്യലിസ്റ്റ് ബാറ്റര്‍ കെ എല്‍ രാഹുലും ടീമിലേക്ക് മടങ്ങിയെത്തി. മൂന്നാം ടെസ്റ്റില്‍ വിശ്രമം നല്‍കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും പേസര്‍ ജസ്പ്രീത് ബുമ്രയെ നിലനിർത്തി.
ബാറ്റര്‍മാരായ രജത് പാടിദാറും സര്‍ഫറാസ് ഖാനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പേസര്‍ മുഹമ്മജ് സിറാജ് സ്ക്വാഡിലേക്ക് തിരികെയെത്തി. ബൗളർ മുകേഷ് കുമാറിനെ നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചപ്പോള്‍ ആവേഷ് ഖാന് പകരക്കാരനായി പേസര്‍ ആകാശ് ദീപ് ഇടംപിടിച്ചു. രവീന്ദ്ര ജഡേജ തിരിച്ചെത്തിയതോടെ സൗരഭ് കുമാറിന് സ്ഥാനം നഷ്ടമായി. അതേസമയം വിമർശനങ്ങൾക്കിടെ കെ എസ് ഭരത് വിക്കറ്റ് കീപ്പറായി തുടരും. പരിക്ക് കാരണം മുഹമ്മദ് ഷമിയെ പരിഗണിച്ചില്ല,
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.
bcci announced Indian test cricket team for rest of the series against england, Kohli misses series