നല്ല പതുപതുത്ത പൊറോട്ടയും മൊരിഞ്ഞ ബിഡിഎഫും…ആഹാ…ഇതാ റെസിപ്പി

നല്ല പതുപതുത്ത ചൂടുള്ള പൊറോട്ടയും ഒപ്പം മൊരിഞ്ഞ ബിഡിഎഫും …ആഹാ നാവില്‍ കപ്പലോടുന്ന രുചിയാണ്. ബീഫ് പ്രേമികള്‍ക്ക് റസ്റ്ററന്റില്‍ കിട്ടുന്ന രുചി മറക്കാനാവില്ലല്ലേ. എന്നാലിതാ മൊരിഞ്ഞ ബിഡിഎഫിന്റെ റസിപ്പി. വീട്ടിലുണ്ടാക്കി എല്ലാവരേയും ഞെട്ടിച്ചോളൂ..

ബീഫ്- 1/2 കി.ഗ്രാം വലിയ മൂന്നോ നാലോ കഷ്ണങ്ങളായി അരിഞ്ഞത്.
മഞ്ഞള്‍പ്പൊടി- 1 സ്പൂണ്‍
മുളകുപൊടി- 1 സ്പൂണ്‍
മല്ലിപ്പൊടി -1 1/2 സ്പൂണ്‍
ഗരം മസാല- 1 സ്പൂണ്‍
വെളിച്ചെണ്ണ – 1 ടീസ്പൂണ്‍
കറിവേപ്പില – 3 തണ്ട്
ചുവന്ന മുളക് ചതച്ചത് – 3 ടേബിള്‍സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂണ്‍
വെളുത്തുള്ളി – 10 അല്ലി അരിഞ്ഞത്
പച്ചമുളക് അരിഞ്ഞത് – 10 എണ്ണം
ഇഞ്ചി അരിഞ്ഞത് – 2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

ബീഫിലേക്ക് മുളക്‌പ്പൊടിയും മല്ലിപ്പൊടി മഞ്ഞപ്പൊടിയും കുരുമുളക്‌പ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേര്‍ത്ത് കുക്കറില്‍ വേവിച്ച് മാറ്റുക. തണുത്ത ശേഷം ബീഫ് കത്തികൊണ്ട് നീളത്തില്‍ മുറിച്ചെടുക്കണം. ബീഫ് വേവിച്ചെടുത്ത വെള്ളം കളയരുത്. മറ്റൊരു ബൗളില്‍ ഒരു സ്പൂണ്‍ മുളക്‌പ്പൊടിയും കുരുമുളക്‌പ്പൊടിയും പെരുംജീരകവും ഗരംമസാലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉണക്കമുളക് ചതച്ചതും ആവശ്യത്തിന് ഉപ്പും ബീഫ് വേവിച്ചെടുത്ത വെള്ളവും അരിഞ്ഞ ബീഫും ഒരു സ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കണം. 15 മിനിറ്റിനു ശേഷം വെളിച്ചെണ്ണയില്‍ വറുത്തു കോരി എടുക്കണം. ഒപ്പം കറിവേപ്പിലയും പച്ചമുളകും വേഗത്തില്‍ വറുത്ത്‌കോരിയെടുക്കാം. വളരെ പെട്ടന്ന് തന്നെ മൊരിഞ്ഞ ബീഫ് ഡ്രൈ ഫ്രൈ തയ്യാറാക്കാം. അതിഥികള്‍ക്കായി പെട്ടെന്ന് തയ്യാറിക്കൊടുക്കാവുന്ന റസിപ്പിയാണിത്. കുട്ടികള്‍ക്കും പ്രിയപ്പെട്ട രുചിക്കൂട്ട് തന്നെയാണിത്.

More Stories from this section

family-dental
witywide