വിഴിഞ്ഞത്ത് ടിപ്പർ ലോറി കുഴിയിൽ വീണപ്പോൾ കല്ല് തെറിച്ച് വീണ് പരിക്കേറ്റു, ബിഡിഎസ് വിദ്യാ‌ർഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബി ഡി എസ് വിദ്യാ‌ർഥിക്ക് ദാരുണാന്ത്യം. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കല്ലുമായി വന്ന ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അനന്തുവിന് ജീവൻ നഷ്ടമായി. വിഴിഞ്ഞം മുക്കോല സ്വദേശിയായ അനന്തു നിംസ് കോളേജിലെ നാലാം വർഷ ബി ഡി എസ് വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.

വിഴിഞ്ഞം മുക്കോലയിലായിരുന്നു അപകടം ഉണ്ടായത്. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കയറ്റിവന്ന ടിപ്പർ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോൾ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിന്‍റെ ബൈക്കിന് പുറത്തേക്കായിരുന്നു കല്ല് തെറിച്ചുവീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപ്പാർട്ടികൾ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു. ടിപ്പർ അമിതവേഗത്തിലാണ് വന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

bds student dies in vizhinjam tipper lorry accident

More Stories from this section

family-dental
witywide