അമേരിക്കയിൽ AI മാത്രമല്ല, കരടികളും കാറോടിക്കും, കരടി കാറിൽ കയറിയാൻ എന്തു സംഭവിക്കും?

വിൻസ്റ്റഡ് : മസാച്യുസെറ്റ്‌സിലെ  കണക്റ്റിക്കട്ടിൽ   ഒരു വീട്ടുകാർ രാവിലെ ഉണർന്നതു തന്നെ ഒരു കാർ ഹോൺ കേട്ടാണ്. വീട്ടുകാർ ഉണർന്നു നോക്കുമ്പോൾ ഹോൺ വരുന്നത് അവരുടെ സ്വന്തം കാറിൽ നിന്നു തന്നെ. ആരാണ് കാറിനുള്ളിൽ അഭ്യാസം നടത്തുന്നത് എന്നറിയാൻ ചെന്നപ്പോഴാണ് ശരിക്കും ഞെട്ടിയത്. കാറിൻ്റെ ഡ്രൈവിങ് സീറ്റിൽ ഒരു മുട്ടൻ കരടി. പിൻ സീറ്റിലിരുന്ന് കുത്തിമറിയുന്ന ഒരു കരടിക്കുട്ടി. ഇവരെ രണ്ടു പേരേയും കാണാതെ വിറളി പിടിച്ചു കാറിനു ചുറ്റും ഓടുന്ന മറ്റൊരു കരടിക്കുട്ടി. 

ഞെട്ടിപ്പോയ വാഹന ഉടമ സംസ്ഥാന പരിസ്ഥിതി സംരക്ഷണ പൊലീസ് സേനയെ വിവരം അറിയിച്ചു. അവർ  വന്ന് കാറിൻ്റെ ഒരു ഡോർ തുറന്നതും, രണ്ട് കരടികളും ചാടി ഇറങ്ങി മൂന്നാമത്തെ കരടിയുമായി സുരക്ഷിതമായി കാട്ടിലേക്ക് ഓടി. കാറിൻ്റെ ഉൾഭാഗം നോക്കിയ കാറുടമയുടെ നെഞ്ചിടിച്ചു. സീറ്റുകൾ മുഴുവൻ മാന്തി കടിച്ച് കീറിയിരിക്കുകയാണ്. സ്റ്റീരിയോയും അടിച്ചു പൊട്ടിച്ചു. ഹോൺ ശരിയാക്കിക്കൊണ്ടിരുന്നപ്പോഴാണ് വീട്ടുകാർ അറിഞ്ഞത്. 

മസാച്യുസെറ്റ്‌സിൽ നിന്ന് വളരെ അകലെയല്ലാത്ത , സംസ്ഥാനത്തിൻ്റെ വടക്കുപടിഞ്ഞാറൻ കോണിലുള്ള വിൻസ്റ്റഡിലാണ്  സംഭവം നടന്നത്.  കാറിലെ കരടികളുടെ ചിത്രങ്ങളും മറ്റും കാറുടമ സെൽഫോണിൽ പകർത്തിയിട്ടുണ്ട്.  ഒരു വാതിൽ തുറന്നാണ് ഇവർ വാഹനത്തിൽ കയറിയതെന്ന് ഉദ്യോഗസ്ഥർ കരുതുന്നു, എന്നാൽ വാതിൽ അടഞ്ഞതെങ്ങനെയെന്ന് വ്യക്തമല്ല. ഇറങ്ങാൻ പറ്റാതെ രണ്ടു പേരും കാണിച്ച പരാക്രമത്തിൽ കാറിൻ്റെ അകം മുഴുവൻ തകർന്നു.

ഒരാഴ്ചയ്ക്കിടെ, കണക്റ്റിക്കട്ടിൽ കരടികൾ ഉൾപ്പെടുന്ന മൂന്ന് സംഭവങ്ങൾ സംസ്ഥാന ഊർജ്ജ പരിസ്ഥിതി സംരക്ഷണ വകുപ്പ്  റിപ്പോർട്ട് ചെയ്തിട്ടുണ്ട് .  ഇത് സംസ്ഥാനത്ത് കരടികളുടെ എണ്ണം കൂടിയെന്നതിൻ്റെസൂചനയാണ്.

ശനിയാഴ്ച ചെഷയറിലെ വീട്ടുമുറ്റത്ത്  നിൽക്കുകയായിരുന്ന ഒരു സ്ത്രീയെ കരടി ആക്രമിച്ചിരുന്നു.. അവൾക്ക് നിസാര പരിക്കുകളേ പറ്റിയുള്ളൂ എങ്കിലും ജനവാസ മേഖലയിലെത്തിയ കരടിയെ  പരിസ്ഥിതി സംരക്ഷണ പോലീസ് കണ്ടെത്തി കൊന്നു. അതിനെ കൂടുതൽ പരിശോധനകൾക്കായി കൊണ്ടുപായി. കരടികൾ വാഹനമിടിച്ച് ചാകുന്നതും സ്ഥിരം സംഭവമായി മാറുന്നുണ്ട്. 

Bear and a cub destroyed a car in USA after trapped in it

More Stories from this section

family-dental
witywide