ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പുന്നത് നിരോധിച്ചു, കടുത്ത തീരുമാനമെടുത്ത് അസം സർക്കാർ

ഗുവാഹത്തി: റെസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ അസം സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബുധനാഴ്ച അറിയിച്ചു. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

റസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് അറിയിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ക്ഷേത്രങ്ങൾക്ക് സമീപം ബീഫ് കഴിക്കുന്നത് നിർത്താനായിരുന്നു നേരത്തെ തീരുമാനമെന്നും എന്നാൽ ഇപ്പോൾ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide