ബിജെപി സ്ഥാനാർഥിക്ക് നേരെ ബം​​ഗാളിൽ കല്ലേറ്, ഓടി രക്ഷപ്പെട്ടു, സുരക്ഷാ ജീവനക്കാർ ആശുപത്രിയിൽ

കൊൽക്കത്ത: ശനിയാഴ്ച നടന്ന ആറാം ഘട്ട വോട്ടെടുപ്പിനിടെ പടിഞ്ഞാറൻ മിഡ്‌നാപൂരിലെ മംഗലപൊട്ട മേഖലയിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. സ്ഥാനാർഥി പ്രണാത് ടുഡുവിനെ കല്ല്ന്തു കൊണ്ട് ആക്രമിക്കുകയും എറിയുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. മാധ്യമപ്രവർത്തകരും ഓടി രക്ഷപ്പെട്ടു. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ സ്ത്രീയെ ക്യൂവിൽ ആക്രമിച്ചപ്പോഴാണ് പ്രശ്നമുണ്ടായതെന്ന് തൃണമൂൽ കോൺ​ഗ്രസ് പറഞ്ഞു.

പാർട്ടിയുടെ ഏജൻ്റുമാരെ ബൂത്തുകളുടെ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് പ്രദേശത്തേക്ക് പോയതെന്ന് തുഡു പറഞ്ഞു. റോഡ് ഉപരോധിച്ച ടിഎംസി ഗുണ്ടകൾ കാറിന് നേരെ ഇഷ്ടിക എറിയുകയും സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ജവാൻമാർക്ക് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ വാഹനങ്ങളും ജനക്കൂട്ടം അടിച്ചു തകർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് സംഘത്തെ പ്രദേശത്തേക്ക് അയച്ചു.

Bengal BJP Candidate Forced To Run As Protesters Throw Stones