ഒടുവിൽ വഴങ്ങി ബം​ഗാൾ സർക്കാർ, സന്ദേശ്ഖാലി സംഭവത്തിലെ പ്രതി ഷെയ്ഖ് ഷാദജഹാനെ സിബിഐക്ക് കൈമാറി

കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിലെ പ്രധാന പ്രതിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറി ബം​ഗാൾ പൊലീസ്. കൊള്ളയടിക്കൽ, ഭൂമി തട്ടിയെടുക്കൽ, ലൈംഗികാതിക്രമക്കേസുകളാണ് പൊലീസ് ഇയാൾക്കെതിരെ ചുമത്തി. കേസുകൾ. ബുധനാഴ്ച വൈകുന്നേരമാണ് സിബിഐയുടെ കസ്റ്റഡിയിലേക്ക് വിട്ടത്.

ഇതോടെ ബംഗാൾ സർക്കാരും കേന്ദ്രവും തമ്മിലുള്ള രണ്ട് ദിവസത്തെ തർക്കം അവസാനിച്ചു. പ്രതി ഷെയ്ഖ് ഷാജഹാനെയും തെളിവുകളും സിബിഐക്ക് കൈമാറണമെന്ന് ബം​ഗാൾ പൊലീസിനോട് ചൊവ്വാഴ്ച കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ബുധനാഴ്ച 4.30 വരെ സംസ്ഥാനത്തിന് സമയം അനുവദിച്ചിരുന്നുവെങ്കിലും അതിന് ശേഷമാണ് കൈമാറിയത്.

Bengal cop hand over sandeshkhali accused sheikh shajahan to cbi