കൊല്‍ക്കത്ത ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍; നാളെ ജോലിയിൽ പ്രവേശിക്കും, ഒപി ബഹിഷ്കരണം തുടരും

കൊൽക്കത്ത: ആർ.ജി.കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 41 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ച് ശനിയാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കും. അതേസമയം, ഒപി ബഹിഷ്കരണം തുടരും.

ആശുപത്രികളുടേയും ഡോക്ടര്‍മാരുടേയും സുരക്ഷ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പട്ടിക സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയതോടെയാണ് 41 ദിവസമായി തുടരുന്ന സമരം ഭാഗികമായി അവസാനിപ്പിക്കാൻ ജൂനിയര്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗങ്ങളില്‍ ജോലിക്ക് പ്രവേശിക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്തെ പ്രളയ സാഹചര്യം കണക്കിലെടുത്താണ് കടുത്ത സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം തുടരം.

സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്‍ക്കത്ത സ്വാസ്ത്യ ഭവനില്‍ നിന്ന് സിബിഐ ഓഫീസിലേക്ക് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് റാലി സംഘടിപ്പിക്കും. അതിനിടെ കേസില്‍ പ്രതിചേര്‍ത്ത ആര്‍ജി കര്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസന്‍സും റദ്ദാക്കി. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി.

More Stories from this section

family-dental
witywide