പീഡന ആരോപണത്തിൽ നിർണാ‌യക നീക്കവുമായി ബംഗാൾ ​ഗവർണർ, സിസിടിവി ദൃശ്യങ്ങൾ പരസ്യമായി പ്രദർശിപ്പിക്കും

കൊൽക്കത്ത: ​ബം​ഗാൾ ​ഗവർണർ സി.വി.ആനന്ദബോസിനെതിരെയുള്ള പീഡനാരോപണത്തിൽ നിർണാ‌യക നീക്കവുമായി രാജ്ഭവൻ. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സമ്മതിക്കുന്നില്ലെന്ന പൊലീസ് വാദത്തിനിടെ, ദൃശ്യങ്ങൾ നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു. ‘സച്ച് കെ സാമ്നെ’ എന്ന പരിപാടി വഴി പൊതുജനങ്ങൾക്ക് ദൃശ്യങ്ങൾ ലഭ്യമാക്കുമെന്നാണ് രാജ്ഭവൻ അറിയിച്ചത്.

വ്യാഴാഴ്ച രാവിലെ 11.30ന് രാജ്ഭവനിൽ മുന്നിലാണ് പ്രദർശനം ഒരുക്കുക. ദൃശ്യങ്ങൾ കാണേണ്ടവർ ഇ–മെയിൽ വഴിയോ ഫോൺ വഴിയോ രാജ്ഭവനെ ബന്ധപ്പെടമെന്നും രാജ്ഭവൻ അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് പ്രദർശനം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും പൊലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങൾ കാണിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.

Bengal rajbhavan will exhibit cctv videos in sexual harassment case

More Stories from this section

family-dental
witywide