
ബംഗളൂരു: ബംഗളൂരു കഫേയിലെ സ്‌ഫോടനത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഫോറന്‍സിക് സംഘം സ്ഥലത്തത്തെി പരിശോധന നടത്തുന്നു.
ബെംഗളൂരുവിലെ കുന്ദലഹള്ളിയിലെ പ്രശസ്തമായ റസ്റ്റോറന്റായ രാമേശ്വരം കഫേയിലാണ് ഇന്ന് ഉച്ചയോടെ സ്‌ഫോടനുമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ കഫേയിലെ ജീവനക്കാരാണെന്നും നാലാമന്‍ കഫേയില്‍ എത്തിയ ആളാണെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ നാല് പേരെ ബ്രൂക്ക്ഫീല്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇപ്പോള്‍ ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും കഫേയിലുണ്ട്. സ്ഫോടനത്തിന് ശേഷം തീപിടിത്തം ഉണ്ടായിട്ടില്ലെന്നും പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി തോന്നുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
Tags: