മാളിൽ മുണ്ടിന് വിലക്കോ? മുണ്ടുടുത്ത കർഷകനെ മാളിൽ കയറ്റിയില്ല! പ്രതിഷേധം ശക്തം

ബെം​ഗളൂരു: ബെം​ഗളൂരുവിലെ മാളിൽ ധോത്തി (മുണ്ട് )ധരിച്ചെത്തിയ കർഷകന് പ്രവേശനം വിലക്കിയതായി പരാതി. മകനൊപ്പം സിനിമ കാണാൻ ജിടി മാളിൽ എത്തിയ ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല. സംഭവത്തിന് പിന്നാലെ പ്രതിഷേധമുയർന്നു.

ധോത്തി ധരിച്ച ഒരാളെ മാനേജ്‌മെൻ്റ് അനുവദിക്കില്ലെന്നും പാൻ്റ്‌സ് ധരിച്ച് അകത്ത് കടക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കർഷകനോട് പറഞ്ഞു. എന്നാൽ സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ കർഷകരോടും മകനോടും ക്ഷമാപണം നടത്തി. കർഷകനോട് അനാദരവ് കാണിച്ചതിന് സോഷ്യൽ മീഡിയയിൽ നിരവധി ഉപയോക്താക്കൾ മാനേജ്‌മെൻ്റിനെ വിമർശിച്ചു.

കർഷക സംഘടനകൾ മാളിന് പുറത്ത് പ്രതിഷേധിച്ചു. മാൾ അധികൃതർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ആയിരക്കണക്കിന് കർഷകർക്കൊപ്പം പ്രതിഷേധിക്കുമെന്നും കർഷക നേതാവ് കുറുബുരു ശാന്തകുമാർ പറഞ്ഞു. നേരത്തെ ബെം​ഗളൂരു മെട്രോയിലും സമാന സംഭവമുണ്ടായിരുന്നു.

Bengaluru Farmer In Dhoti Denied Entry To Mall

More Stories from this section

family-dental
witywide