സംവരണത്തിനെതിരായ വിവാദ സോഷ്യൽ മീഡിയ പോസ്റ്റ്; ജെപി നദ്ദയ്ക്ക് ബെംഗളൂരു പോലീസിന്റെ നോട്ടീസ്

കർണാടക: മെയ് 6 തിങ്കളാഴ്ച ഹൈഗ്രൗണ്ട് പോലീസ് ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ഐടി സെൽ മേധാവി അമിത് മാളവ്യ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് ബി വൈ എന്നിവർക്ക് നോട്ടീസ് അയച്ചു. പാർട്ടിയുടെ സംസ്ഥാന ഘടകം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവാദ പോസ്റ്റിൽ ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.

വിവാദ വീഡിയോ നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച എക്സ് അധികൃതര്‍ക്ക് കത്തയച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലിം പ്രീണനത്തിനാണ് ശ്രമിക്കുന്നതെന്നും പിന്നാക്കവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട സംവരണവും ധനസഹായവുമെല്ലാം കോണ്‍ഗ്രസ് അട്ടിമറിയിലൂടെ മുസ്ലിങ്ങള്‍ക്ക് നല്‍കുന്നെന്നുമായിരുന്നു ബിജെപി എക്സില്‍ പങ്കുവെച്ച വീഡിയോയുടെ ഉള്ളടക്കം.

ബിജെപിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ കോൺഗ്രസ് ഞായറാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സംസ്ഥാന ബിജെപി ഓഫീസ് വഴി നോട്ടീസ് നൽകുകയും ചെയ്തു.

പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ എന്നിവരെ അവഗണിച്ച് കോൺഗ്രസ് പാർട്ടി മുസ്‌ലിം സംവരണത്തെ അനുകൂലിക്കുന്ന വീഡിയോയാണ് വിവാദ പോസ്റ്റിലുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നിരവധി ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ വിഷയം ഉപയോഗിച്ചിരുന്നു.

More Stories from this section

family-dental
witywide