മകനെ കൊന്ന ടെക് കമ്പനി സിഇഒയുടെ ഭർത്താവ് മലയാളി; അച്ഛനിൽ നിന്നകറ്റാൻ കുട്ടിയെ ഇല്ലാതാക്കി

ഗോവ: നാല് വയസുകാരനെ കൊലപ്പെടുത്തി പെട്ടിയിലാക്കിയ രക്ഷപെടാന്‍ ശ്രമിച്ച യുവതിയുടെ മൊഴി രേഖപ്പെടുത്തി. മലയാളിയായ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞ സൂചന, കുഞ്ഞിനെ അച്ഛനില്‍ നിന്നകറ്റാനാണ് ഈ ക്രൂരത ചെയ്തതെന്നാണ് മൊഴി. എല്ലാ ഞായറാഴ്ചകളിലും കുഞ്ഞിനെ അച്ഛനോടൊപ്പം അയക്കാന്‍ അടുത്തിടെ കോടതി നിര്‍ദേശിച്ചിരുന്നു. ഇതില്‍ അതൃപ്തയായിരുന്ന സൂചന ഇത് തടയാനാണ് മകനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇതാണോ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പ്രതി സുചന സേത്തിന്റെ (39) ഭർത്താവ് മലയാളിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. വെങ്കട് രാമൻ എന്നാണ് ഇയാളുടെ പേര്. 2020 മുതൽ ഇരുവരും വേർപിരിഞ്ഞു താമസിക്കുകയാണ്.  2010ലാണ് ഇരുവരും വിവാഹിതരായത്. 2019ല്‍ കുഞ്ഞുണ്ടായി. വിവാഹമോചന നടപടികള്‍ അവസാനഘട്ടത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ സൂചനയ്ക്ക് പ്രതികൂലമായ ചില കോടതിവിധികളുണ്ടായി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന സൂചനയക്ക് വെങ്കട് മകനെ കാണുന്നതില്‍ താല്പര്യമില്ലയിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലില്‍ മകനെ കൊന്നത് നിഷേധിച്ചെന്നും എങ്ങനെ മരിച്ചുവെന്ന് അറിയില്ലെന്നും സൂചന പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വെങ്കട് രാമൻ ഇന്തൊനീഷ്യയിലായിരുന്നു. മകനെ ഭാര്യ കൊലപ്പെടുത്തിയ വിവരം പൊലീസ് അറിയിച്ചതിനെ തുടർന്ന് വെങ്കട് ഇന്ത്യയിലെത്തി. വൈകുന്നേരത്തോടെ ചിത്രദുര്‍ഗയിലെത്തിയ വെങ്കട് മകന്‍റെ പോസ്റ്റ്മോർട്ടത്തിനുളള അനുമതി നൽകിയതായി പൊലീസ് അറിയിച്ചു.

പശ്ചിമ ബംഗാൾ സ്വദേശിയായ സൂചന ബംഗളൂരുവിലാണ് താമസം. ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് ഭര്‍ത്താവായിരുന്ന വെങ്കട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സ്റ്റാർട്ടപ്പായ മൈൻഡ്‌ഫുൾ എഐ ലാബിന്റെ സ്ഥാപകയും സിഇഒയുമാണ്‌ സൂചന. 2021ല്‍ എഐ രംഗത്തെ നൂറ് പ്രഗഭ വനിതകളുടെ പട്ടികയില്‍ ഇടം നേടിയ വനിതയാണ് പ്രതിയായ സൂചന.

More Stories from this section

family-dental
witywide