നാളെ ഭാരത് ബന്ദ്; കേ​ര​ള​ത്തി​ൽ പ്ര​ക​ട​നം മാ​ത്ര​മു​ണ്ടാ​കും

തി​രു​വ​ന​ന്ത​പു​രം: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിനിടയില്‍ കേ​ന്ദ്ര ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യും വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ആ​ഹ്വാ​നം ചെ​യ്‌​ത ഗ്രാ​മീ​ൺ ഭാ​ര​ത് ബ​ന്ദ് നാളെ. കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ 6 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണിക്ക് ബന്ദ് അവസാനിക്കും.

അതേസമയം ബന്ദ് കേ​ര​ള​ത്തെ ബാ​ധി​ക്കി​ല്ല. കേ​ര​ള​ത്തി​ൽ പ്ര​ക​ട​നം മാ​ത്ര​മു​ണ്ടാ​കു​മെ​ന്ന് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​രാ​ജ്ഭ​വ​ന് മു​ന്നി​ലും ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്ന് സം​സ്ഥാ​ന​ത്തെ സ​മ​ര​സ​മി​തി കോ​ഓ​ഡി​നേ​ഷ​ന്‍ ചെ​യ​ര്‍മാ​നും കേ​ര​ള ക​ര്‍ഷ​ക സം​ഘം സെ​ക്ര​ട്ട​റി​യു​മാ​യ എം. ​വി​ജ​യ​കു​മാ​ര്‍ അ​റി​യി​ച്ചു. ഭാരത് ബന്ദിന് പുറമേ, ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 4 വരെ പ്രധാന റോഡുകളില്‍ കര്‍ഷകര്‍ ധര്‍ണ നടത്തും.

അതേസമയം, പഞ്ചാബിലെ മിക്ക സംസ്ഥാന, ദേശീയ പാതകളും വെള്ളിയാഴ്ച നാല് മണിക്കൂര്‍ അടച്ചിടും. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരെ ചൊവ്വാഴ്ച ഡല്‍ഹി പൊലീസ് സമീപ അതിര്‍ത്തികളില്‍ തടഞ്ഞത് അക്രമത്തിലേക്ക് നയിച്ചിരുന്നു.

More Stories from this section

family-dental
witywide